മാനന്തവാടി: വിദ്യാർഥികളിൽ അടക്കം വർധിച്ചു വരുന്ന രാസ ലഹരി ഉപയോഗത്തിന് എതിരെ ലഹരി വിപത്തിന് എതിരെ എടവകയിൽ ജനകീയ മുന്നേറ്റം തുടങ്ങി പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ, അമ്പലവയൽ മിറാക്കിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി പരിപാടി ശ്രദ്ധേയമായി. മാനന്ത വാടി പൊലീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാംപയിൻ എടവക പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി എക്സൈസിൻ്റെ നേതൃത്വത്തിൽ നടത്തിയ മിലേനിയം ഗോൾ പരിപാടി എടവക പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ലത്തീഫ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. മാനന്തവടി സിഐ പി. റഫീഖ്, എക്സൈസ് ഓഫിസർ ഇ .എസ് . ജയ്മോൻ എന്നിവർ ക്ലാസ് നയിച്ചു പഞ്ചായത്ത് സ്ഥര സമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ, അമ്പലവയൻ ശ്രീ കുരുംബ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പുനത്തിൽ രാജൻ, അമ്പലവയൽ ജുമാ മസ്ജിദ് ഖത്തീബ് ഷമീം ഫൈസി, മിറാക്കിൾ ക്ലബ് പ്രസിഡൻ്റ് വി.കെ.സജീർ, സെക്രട്ടറി കെ. വി.ലിജിത്ത്, പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ പിആർഒ കെ. എം. ഷിനോജ്, ഇബ്രാഹിം മുതുകോടൻ, ജിജി വർഗീസ് എക്സൈസ് പ്രവൻ്റീവ് ഓഫീസർ സന്തോഷ് കോബ്രക്കണ്ടി, സിവിൽ എക്സൈസ് ഓഫിസർ എം.കെ. മൻസൂർ അലി, ആയങ്കി മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്റ്റാറ്റസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. പഞ്ചായത്ത് സ്ഥര സമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ ചെയർമാനും റിട്ട.എസ് ഐ ഇ.കെ. അബൂബക്കർ കൺവീനറുമായി 15 അംഗ ലഹരി വിരുദ്ധ ജാഗ്രതാ സമിതിയും രൂപീകരിച്ചു. പൊലീസ്, എക്സൈസ് അധികൃതരും അടങ്ങുന്നതാണ് സമിതി
ലഹരി വിപത്തിന് എതിരെ എടവകയിൽ ജനകീയ മുന്നേറ്റം
