സൂര്യകാന്തി റസിഡന്റ്‌സ് അസോസിയേഷന്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു

കല്‍പ്പറ്റ: കോവക്കുനി വാവാടി സൂര്യകാന്തി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തന പരിധിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അനുമോദിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് യോഗം വിലയിരുത്തി. ലഹരിവിരുദ്ധ കാമ്പയിന്‍ ഊര്‍ജിതമായി തുടരാന്‍ തീരുമാനിച്ചു. വി.എസ്. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. നയന സുരേഷ്, സജിനി രതീഷ്, അനില്‍ കാരാട്ട്, അബ്ദുള്‍ റസാഖ്, എന്‍. ശ്രീരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ്. മോഹന്‍ദാസ്(പ്രസിഡന്റ്), പി.എന്‍. പ്രദീപ്കുമാര്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എസ്. വിക്രമന്‍ സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *