എസ്‌കെഎസ്ബിവി ലഹരിവിരുദ്ധ കാമ്പയിന്‍ തുടങ്ങി

കല്‍പ്പറ്റ: തിരിച്ചറിവിലൂടെ ലഹരിമുക്ത ഭാവി എന്ന പ്രമേയവുമായി എസ്‌കെഎസ്ബിവി(സമസ്ത കേരള സുന്നി ബാല വേദി)സംഘടിപ്പിച്ച െ്രെതമാസ ലഹരിവിരുദ്ധ കാമ്പയിന്‍ എംജിടി ഹാളില്‍ കൊച്ചി മെട്രോ ചീഫ് വിജിലന്‍സ് ഓഫീസര്‍ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെയും എക്‌സൈസിന്റെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. രാസലഹരി ഇടപാടുകാര്‍ യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ബോധവത്കരണവും മൂല്യവത്തായ വിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നു അഷ്‌റഫ് പറഞ്ഞു.

ബാലവേദി ജില്ലാ ചെയര്‍മാന്‍ ഷെഫീഖ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ നിയാസലി ശിഹാബ് തങ്ങള്‍, ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കളായ ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദുറസാഖ് ദാരിമി, റാഷിദ് വാഫി പനമരം, ശിഹാബ് ഫൈസി റിപ്പണ്‍, ഷഹീദ് അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.

വേദി ജില്ലാ ഭാരവാഹികളായ റൈഹാനലി തങ്ങള്‍, നിയാസ് പനമരം, സൈനുല്‍ ആബിദ്, ഫര്‍ഹാന്‍, മുഹമ്മദ് അഫ്‌ലഹ്,റിഷാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *