16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്ന് പൂർവ വിദ്യാർഥികൾ

അമ്പലവയൽ: ജിവിഎച്ച് എസ് എസ് അമ്പലവയലിലെ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് 2008–10 ബാച്ച് അംഗങ്ങളുടെ 16 വർഷങ്ങൾക്ക് ശേഷമുള്ള സംഗമം “ഒരുമിച്ചിരിക്കാം ഒരിക്കൽ കൂടി” റീയൂണിയൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

 

പരിപാടി ദേവാൻഷിയുടെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു. ജൂലിയ സെലെന്റീന സ്വാഗതം ആശംസിച്ച ചടങ്ങിൽ റീയൂണിയൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത് കെ. ആർ അധ്യക്ഷത വഹിച്ചു. കവിയും ബാച്ചിന്റെ ക്ലാസ് അധ്യാപകനുമായിരുന്ന വിജോഷ് ഉദ്ഘാടനം നിർവഹിച്ചു.

 

തുടർന്ന് മെഡിക്കൽ കിറ്റ് വിതരണം, ഗുരുവന്ദനം എന്നിവ സംഘടിപ്പിച്ചു. ബാച്ച് അംഗങ്ങൾ തങ്ങളുടെ അധ്യാപകരെ ആദരിച്ച് സ്നേഹാദരങ്ങൾ അർപ്പിച്ചു. അധ്യാപകരായനാസർ, വിജോഷ്, ഷനോജ്, മുജീബ്, ഷൈജു , ജിനി, ഡോ.പ്രെറ്റി, അനൂപ്, റോയ്, ഷിംന, പ്രസാദ്, വിനേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

പരിപാടിയിൽ അധ്യാപകരുടെ ആശംസകളും ബാച്ച് അംഗങ്ങളുടെ അനുഭവം പങ്കിടലും നടന്നു. നിഷാദ്, ധനേഷ് എന്നിവർ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

 

അശ്വതി പി. എസ് നന്ദി രേഖപ്പെടുത്തിയതോടെ പരിപാടികൾ സമാപിച്ചു. പഴയ സഹപാഠികളും അധ്യാപകരും വീണ്ടും ഒരുമിച്ച സംഗമം എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി.

 

Leave a Reply

Your email address will not be published. Required fields are marked *