കൽപറ്റ:ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍, പ്രതിസന്ധികള്‍, ആരോഗ്യ രംഗത്ത് മുന്‍ഗണന അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കല്‍ എന്നീ ലക്ഷ്യത്തോടെ കലക്ടറേറ്റ് ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ജൂലൈ മൂന്നിന് രാവിലെ 9.30 ന് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. കായകല്പം ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജില്ലയിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം.
ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം, പോരായ്മകള്‍, പരിഹാരം എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തും. ജനസമ്പര്‍ക്ക പരിപാടിയില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനായുള്ള നിര്‍ദേശങ്ങള്‍, പരാതികള്‍ മന്ത്രി സ്വീകരിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ജില്ലാതല കര്‍മ്മപദ്ധതി തയ്യാറാക്കും. യോഗത്തില്‍ ആയുഷ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും വികസന സമിതി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പരിപാടിയില്‍ പങ്കെടുക്കും.
പരിപാടിയില്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അധ്യക്ഷനാവും. എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കലക്ടര്‍ ഡി.ആര് മേഘശ്രീ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്, ഐ.എസ്.എം ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്, ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി ബീന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
