ബത്തേരി പഴേരിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

ബത്തേരി: സുൽത്താൻ ബത്തേരി പഴേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വീട്ടികുറ്റി ഉന്നതിയിലെ ശശിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം.

പാലളക്കാനായി പോകുന്നതിനിടെയാണ് ശശി അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടതുകാലിന് പരിക്കേറ്റു. പരിക്കേറ്റ ശശിയെ ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യമൃഗശല്യം

രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *