സുല്‍ത്താന്‍ ബത്തേരി: കഴമ്പ് രാഗ്രംഗ് ഗ്രന്ഥശാല പ്രവര്‍ത്തനപരിധിയിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെയും മത്സരപ്പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെയും അനുമോദിച്ചു. ഇതിന് സംഘടിപ്പിച്ച സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. നെന്മേനി പഞ്ചായത്ത് അംഗം ബിന്ദു മണികണ്ഠന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന് മുഖ്യാതിഥിയായി.പഞ്ചായത്ത് അംഗം കെ.വി. ശശി, താലൂക്ക് ലൈബറി കൗണ്‍സില്‍ പ്രസിഡന്റ് ടി.എം. നളരാജന്, ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് നിര്‍ധന രോഗിക്ക് അനുവദിച്ച മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സി.വി. പദ്മനാഭന് സ്വാഗതവും പ്രസിഡന്റ് പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.
