ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂളിലെ ‘സി.എം കിഡ്‌സ്’ പ്രതിഭകൾക്കും ന്യൂമാറ്റസ്റ്റ് വിന്നർക്കും ആദരം

മാനന്തവാടി: എൽ.എസ്.എസ് (13), യു.എസ്.എസ് (9) സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ വിദ്യാർത്ഥികളെയും, ന്യൂമാറ്റസ്റ്റ് വിജയി കുമാരി ഐറിൻ ആൻ ഷാന്റോയെയും പി.ടി.എയും മാനേജ്‌മെന്റും ചേർന്ന് ആദരിച്ചു.

‘സി.എം കിഡ്‌സ് സ്‌കോളർഷിപ്പ്’ (CM KIDS SCHOLARSHIP) ജേതാക്കൾക്കുള്ള അനുമോദന ചടങ്ങിൽ, സ്കൂൾ മാനേജർ സി. ലിസ ജേക്കബ്, ഹെഡ്മിസ്ട്രസ് സി. സൂസൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ പിന്തുണയും കുട്ടികളുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പി.ടി.എ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *