മക്കിയാട്:കേരള വിധവാ വെല്‍ഫയര്‍ സംഘം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കായി ആവിഷ്കരിച്ച
മണ്‍സൂണ്‍ റിലീഫ് പദ്ധതിക്ക് തുടക്കമായി. കോറോം ലീഗ് ഹൗസില്‍ സംഘം ജില്ലാ രക്ഷാധികാരി വത്സ ശിവന് കുടകള്‍ കൈമാറി സാമൂഹിക പ്രവര്ത്തകന് ഗഫൂര്‍ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു.
സംഘം ജില്ലാ പ്രസിഡന്റ് നസീമ മണ്ടോക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സൈനബ, മുഹ്സിന തേറ്റമല, സി.എം. മേരി, മേരി ചെറുകാട്ടൂര്‍, കമലാ സോമന്, സുനിത നിരവില്‍പ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
