യു.സി.എസ്.എ ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യയും ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസും

കല്‍പ്പറ്റ: യുണൈറ്റഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍(യുസിഎസ്എ) ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മിസലേനിയസ് സംഘങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കണ്‍വീനര്‍ സജി മാത്യു അധ്യക്ഷത വഹിച്ചു. നെല്ലിമൂട് പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പി. മാധവന്‍, സതീശന്‍ കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജെ. ദേവസ്യ(പ്രസിഡന്റ്), ഒ.കെ. മൊയ്തീന്‍, പി.വി. ആനന്ദ്, കെ. പ്രവീണ്‍(വൈസ് പ്രസിഡന്റുമാര്‍), ഒ.വി. വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), ഇ.ടി. ബാബു, കെ.ജെ. അജോയ്, ഇ.സി. പ്രസാദ്(ജോയിന്റ് സെക്രട്ടറിമാര്‍), പി.വൈ. മത്തായി(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. മിസലേനിയസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്ത സമ്മേളനം ഒമ്പതിന് കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *