കൽപ്പറ്റ: ജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെൻ്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണ്.
ആനക്കാംപൊയിൽ – കള്ളാടി ചുരം ചർച്ച തുടങ്ങിയ കാലം മുതൽ പരിസ്ഥിതിപ്രവർത്തകരും പൊതുപ്രവർത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയെക്കതിരേ നിലപാട് എടുത്തിട്ടുള്ളതാണ്. നിലവിലുള്ള താമരശ്ശേരി ചുരത്തിൽ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി കൊണ്ട് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് മുൻ എൽ.ഡി.എഫ് ഗവണ്മെൻ്റ് കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ തുരങ്കപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങിക്കൊണ്ട് ജനങ്ങളുടെ ജീവനെടുക്കുന്ന കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നിറുത്തിവയ്ക്കണമെന്ന് ആംആദ്മി പാർട്ടി ജില്ലാ കമ്മിറ്റി യോഗം കൽപ്പറ്റയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. പദ്ധതിപ്രദേശത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മൺകൂന അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കലക്ടർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ സമിതി ചെയർ പെഴ്സൻ കൂടിയായ ജില്ലാ കലക്ടർ ഇടപെട്ട് തുരങ്കനിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിറുത്തി വയ്ക്കുന്ന കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ. A.T. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. അജി കൊളോണിയ, ജില്ലാ സെക്രട്ടറി പോൾസൻ തോമാട്ടുചാൽ, ജില്ലാ ട്രഷറർ മനു മത്തായി,E.V. തോമസ്സ് , ഷെറിൻ റോയ്, കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് റഫീക്ക്, മണ്ഡലം സെക്രട്ടറി സൽമാൻ റിപ്പൺ എന്നിവർ പങ്കെടുത്തു.
