കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മണ്ണ് നീക്കം ചെയാത്തതിൽ ഗുരുതര വീഴ്ചയുണ്ടെന്നും മുഖ്യമന്ത്രി. പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരങ്ങൾ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശനമായ നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോയെന്ന് കൂടി പരിശോധിയ്ക്കും. അപകട സാധ്യതകൾ എന്തെല്ലാമാണെന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി

 

Leave a Reply

Your email address will not be published. Required fields are marked *