സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയും ഒരു പവൻ സ്വർണത്തിന് 560 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 245 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2450 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധ ഭീതി, വിപണിയിൽ പരക്കെ ആശങ്ക; സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്; കൂടിയേക്കുമെന്ന് സൂചന
