കള്ളാടിതുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ ഉത്തരവാദിയായ കരാർ കമ്പനിക്കെതിരെ കേസ്സെടുക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുക , മതിയായ വിദഗ്ദ പഠനം നടത്താതെയും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്ന് തെറ്റായ വിവരം നൽകി തെറ്റിധരിപ്പിച്ചും പരിസ്ഥിതി അംഗീകാരം കരസ്ഥമാക്കിയ മുൻസർക്കാറിൻ്റെ ചെയ്തികൾ സമഗ്രമായ അന്വേഷിക്കുകയും തുരങ്കപദ്ധതി ഉപേക്ഷിക്കുകയു ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പരസ്ഥിതി- സാംസ്കാരിക- മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ സിവിൽ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. സത്രാഗ്രഹം വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ. ബാദുഷ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡൻ്റ് വർഗ്ഗീസ് വട്ടേക്കാട്ടിൽഅദ്ധ്യക്ഷം വഹിച്ചു.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർച്ചയായി നടക്കുന്ന അതീവ ദുർബലമായ പ്രദേശത്താണ് തുരങ്കമുണ്ടാക്കുന്നതെന്നും സമീപവർഷങ്ങളിൽ മൂന്ന് ഉരുൾ പൊട്ടലുണ്ടായ പ്രദേശത്തിൻ്റെ സമീപത്താണ് തുരങ്കം നിർമ്മിക്കുന്നത് എന്നതിനാലും കർക്കശമായ 20 ഉപാധികൾ നിർദ്ദേശിച്ചാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി തുരങ്ക നിർമ്മാണത്തിന് അനുമതി നൽകിയത്. സംസ്ഥാന സർക്കാർ സമിതിയെയും കേന്ര- വനം പരിസ്തി മന്ത്രാലയത്തെയും തെറ്റിദ്ധരിപ്പിക്കകയും തെറ്റായ വിവരങ്ങൾ നൽകകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ നേടിയ പരിസ്തി അനുമതിയെക്കറിച്ചും തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും എൽ ഡി എ ഫ് സർക്കാറിൻ്റെ ഗൂഢാലോചനയെക്കറിച്ചും സമഗ്രമായ അന്വേഷണം വേണം. പല സംസ്ഥാനത്തും കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട കമ്പനിയെ കരാർ നൽകിയതിനെക്കുറിച്ചും അന്വോഷണം നടത്തണം.
കേന്ദ്ര വനം – പരിസ്ഥിതി മന്തിലയം നൽകിയ അനുമതിക്ക് നിർദേശിച്ച 60 മാർഗ്ഗനിർദ്ദേശങ്ങളിൽ ഒന്നുംപാലും സർക്കാറോ കമ്പനിയോ പാലിച്ചിട്ടില്ല. തുരങ്കനിർമ്മിതിയിൽ പാറ സ്ഫോടനം നടത്തരുതെന്ന വിലക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് പാറ പൊട്ടിക്കാനുളള സ്ഫോടനത്തിൻ്റെ ബട്ടണമർത്തിക്കൊണ്ടാണ്. ഇത്തരം നിയമലംഘനത്തിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിക്കുകയായിരുന്നു.
വയനാട് പ്രകൃതിസംരക്ഷണ സമിതി നൽകിയ പരാതി സംസ്ഥാനപരിസ്ഥിതി ആഘാത സമിതിയും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയവും തള്ളിക്കളഞ്ഞത് സംസ്ഥാന സർക്കാറിൻ്റെയും കരാർ കമ്പനിയുടെയും സമ്മർദ്ദത്തെ തുടർന്നാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ ഹർജ്ജികൾ തള്ളിയതിലും ദുരൂഹതയുണ്ട്. കേരളത്തിൻ്റെ ലൈഫ് ലൈനാണ് തുരങ്കമെന്ന് ഉദ്ഘോഷിച്ച് അപ്പീൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് തളളിക്കളയുകയാണുണ്ടായത്.
ഇപ്പോൾ സംഭവിച്ചത് പ്രകൃതിയുടെ ചെറിയ സൂചനയും താക്കീതുമാണ്. ടണലിൻ്റെ പ്രവർത്തി തുടർന്നാൽ ഭയനകമായ ദുരന്തങ്ങൾ ഇനിയുമുണ്ടാകും. വയനാട്ടിലെ ചുരം റോഡുകളിൽ നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന്ന് ഈ തുരങ്കം പരിഹാരമല്ല. വയനാടിൻ്റെ പരിസ്തിയെയും പശ്ചിമഘട്ടത്തിൻ്റെ സുസ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്ന തുരങ്കപദ്ധതി ശാശ്വതമായി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സത്യാഗ്രഹസമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
സാം പി.മാത്യൂ സ്വാഗതവും ബാബു മൈലമ്പാടി നന്ദിയും പറഞ്ഞു. തോമസ് അമ്പലവയൽ, ഡോ. പി.ജി.ഹരി , അഡ്വ: സുനിൽ ജോസഫ് , പി.കെ. ഭഗത്ത് , എം ഗംഗാധരൻ , എം.കെ. ഷിബു , ടി.ശിവരാജ് ,ബി.ജി.. ലാലിച്ചൻ , അബു പൂക്കോട് , പി.ജി.ലത , എം. ബാബുരാജ് , സണ്ണി മരക്കടവ് , സണ്ണി പടിഞ്ഞാറത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
