Headlines

വയനാട് മെഡിക്കൽ കോളേജ്; പ്രമേയം പാസ്സാക്കി

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 9/07/2026 ന് നടന്ന ഭരണ സമിതി യോഗത്തിൽ വയനാട് മെഡിക്കൽ കോളേജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയിൽ ദാനമായി കിട്ടിയ സ്ഥലത്ത് തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം ഐക്യകണ്ഠേനെ പാസാക്കി. വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ശ്രീ. കെ. എം ഫൈസൽ പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. യൂസഫ് വി.പി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശ്രീ. എ എൻ സുരേഷ്, ശ്രീ. മൊയ്തുട്ടി കാവുങ്ങൽ, ശ്രീ. ടോമി എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. മെഡിക്കൽ കോളേജ് 2015 ൽ തറക്കല്ലിട്ട മടക്കിമലയിലെ ഭാനഭൂമിയിൽ തന്നെ നിർമ്മിക്കമെന്ന് പ്രമേയത്തിലൂടെ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *