Headlines

പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു

പിണങ്ങോട്: ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാൽമറ റിസോർട്ട് ടർഫിൽ വച്ച് തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രദേശത്തെ യുവജനങ്ങളെ ലഹരി വിപത്തിനെതിരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ എൻ.അബ്‌ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു.ദയാ ഗ്രന്ഥശാല സെക്രട്ടറി എം.ജിംഷാദ് സ്വാഗതം ആശംസിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഫുട്ബോൾ കിക്കോഫ് നിർവഹിച്ചുകൊണ്ട് ഷൂട്ടൗട്ട് മത്സരത്തിന് തുടക്കം കുറിച്ചു.

എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുകയും,ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ ഇ.ബി.അനീഷ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.കെ.നൗഷാദ് നന്ദി രേഖപ്പെടുത്തി.കായിക മേഖലയിലെ പ്രോത്സാഹനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *