Headlines

ഓണവിപണി കീഴടക്കാൻ കുടുംബശ്രീ

ഓണവിപണിയിൽ നാസകീടനാശിനി രഹിത പൂക്കളും പച്ചക്കറികളും എത്തിക്കാൻ കുടുംബശ്രീ ജില്ലാമിഷന്റെ ഓണക്കനി, നിറപൊലിമ പൂകൃഷി പദ്ധതികളുടെയും ജീവനം 2.0 പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ജൂലൈ 12ന് രാവിലെ 10ന് ചേലോട് എച്ച്ഐഎംയുപി സ്കൂളിൽ നിർവഹിക്കും. ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് കീടനാശിനി തളിക്കാത്ത പൂക്കൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിറപൊലിമ പൂകൃഷി ആരംഭിക്കുന്നത്. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിപൂക്കളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്.

 

ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച് കാർഷിക പദ്ധതിയാണ് ഓണക്കനി. ഓണക്കാലത്ത് നാടൻ പൂക്കളും പച്ചക്കറികളും ലഭ്യമാക്കുക എന്നതിനോപ്പം വനിതകളുടെ കാർഷിക പങ്കാളിത്തവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ആനിമൽ ഹസ്ബൻ്ററി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജീവനം 2.0 ക്യാന്പയിന് ഇതോടൊപ്പം ജില്ലാതലത്തിൽ തുടക്കം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *