എസ് കെ ജെ എം കാംപയിന് പ്രൗഢ സമാപനം; മുഹറം: വിശ്വാസിയുടെ ഊർജ്ജമാവണം: സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ

പൊഴുതന : മുഹറ മാസം കേവലം കലണ്ടർ മാറ്റമല്ല വിശ്വാസിക്ക്ശിഷ്ട ജീവിതത്തിന്വേണ്ടിയുള്ള ഊർജ്ജസംഭരണമാണെന്നും പാരത്രികമായ യഥാർഥ ജീവിതത്തിനുവേണ്ടിയുള്ളപാഥേയമൊരുക്കാനുള്ളഓർമപ്പെടുത്തലാണ് ഓരോപുതുവർഷമെന്നുംകോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയജമലുല്ലൈലിതങ്ങൾപറഞ്ഞു. എസ് കെ ജെ എം ജില്ലാ കമ്മിറ്റി ആചരിച്ച മുഹറം കാംപയിൻ്റെ സമാപനം പൊഴുതനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രസിഡണ്ട് കെ വി എസ്ഇമ്പിച്ചിക്കോയതങ്ങൾഅദ്ധ്യക്ഷനായിപ്രത്യാശയുടെ പുതു വർഷം എന്ന പ്രമേയത്തെ ആസ്പദമാക്കി ശൗഖത്തലി മൗലവിവെള്ളമുണ്ടമുഖ്യപ്രഭാഷണം നടത്തി പി അബ്ദുള്ളക്കുട്ടി ദാരിമി, മുസ്തഫ ൽ ഫൈസി, മഹല്ല് ട്രഷറർ വി .പി സൈതലവി , കെ അലി മാസ്റ്റർ , നജ്മുദ്ദീൻ ഫൈസി , ഹനീഫ ദാരിമി , കുഞ്ഞിമുഹമ്മദ് ദാരിമി സംസാരിച്ചു എസ് കെ ജെ എം ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും പൊഴുതന മഹല്ല് സെക്രട്ടറി എം.വി സാജിദ് മൗലവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *