മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.കെ. നളിനാക്ഷന്റെ ശതാഭിഷേകം ആഘോഷിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.കെ. നളിനാക്ഷന്റെ ശതാഭിഷേകം ആഘോഷിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ 84-ാം പിറന്നാളാഘോഷിച്ച്് സുഹൃത്തുക്കളും കുടുംബവും. അഞ്ചു പതിറ്റാണ്ടിലേറെക്കാലം മാതൃഭൂമിയുടെ മാനന്തവാടി ലേഖകനായി പ്രവര്‍ത്തിച്ച ചെറുകാട്ടൂരിലെ സി.കെ. നളിനാക്ഷന്റെ പിറന്നാളാണ് ആഘോഷിച്ചത്. സി.കെ. നളിനാക്ഷന്‍ ജോലി ചെയ്തിരുന്ന കാലത്ത് മറ്റു മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തി കുടുംബം നടത്തിയ ചടങ്ങ് പഴയകാലങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയായി. സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ഇല്ലാതിരുന്നകാലത്തുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ് പത്രപ്രവര്‍ത്തനം സി.കെ. നളിനാക്ഷന്‍ ഓര്‍ത്തെടുത്തു. അടിയോരുടെ പെരുമനായ നക്‌സല്‍നേതാവ് എ. വര്‍ഗീസും അജിതയുടെ അറസ്റ്റും മാനന്തവാടി ലോക്കപ്പ് വാസവുമൊക്കെ ഓര്‍മ്മയിലെത്തി. അക്ഷരങ്ങളെ ആയുധമാക്കി സത്യത്തെ വഴികാട്ടിയാക്കി അഞ്ചു പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തനത്തിനു സമര്‍പ്പിച്ച ജീവിതമായിരുന്നു സി.കെ. നളിനാക്ഷന്റേതെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

റിട്ട. പ്രധാനാധ്യാപകന്‍ സുരേഷ്ബാബു വാളല്‍, സി.കെ. നളിനാക്ഷന്റെ സഹോദരിയും റിട്ട. പ്രിന്‍സിപ്പലുമായ സി.കെ. ജയശ്രീ, മരുമകനും റിട്ട. പ്രധാനാധ്യാപകനുമായ എം. അശോകന്‍, മകനും അധ്യാപകനുമായ കെ. സത്യജിത്ത്, വള്ളിയൂര്‍ക്കാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. ജിതേഷ്, മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കെ. ഉസ്മാന്‍, മാധ്യമപ്രവര്‍ത്തകരായ പ്രദീപ് മാനന്തവാടി, സുരേഷ് തലപ്പുഴ, കെ.എം. ഷിനോജ്, കെ. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹവിരുന്നുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *