ബൈരൻകുപ്പ പാലം; എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി കോഴിക്കോട് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റും, ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സ്‌ഥല പരിശോധന നടത്തി

പുൽപ്പള്ളി : പെരിക്കല്ലൂർ- ബൈരൻകുപ്പ പാലം സംബന്ധിച്ച് ഇൻവെസ്റ്റിഗേഷൻ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യഘട്ടമായി കോഴിക്കോട് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റും, കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റും സംയുക്തമായി കേരള – കർണാടക പുഴയോരങ്ങളിലും റോഡ് വരെയുള്ള ദൂരവും കണക്കാക്കി പരിശോധന നടത്തി. കേരള അതിർത്തിയിൽ പുഴയിൽ നിന്ന് 30 മീറ്ററും, കർണാടക അതിർത്തിയിൽ പുഴയിൽ നിന്ന് 80 മീറ്റർ ദൂരവും ഉണ്ട് ഏകദേശം റോഡിലേക്ക്. കർണാടകയിലെ ഹൈവേ റോഡിലേക്കുള്ള വഴികളും ഇരു സംഘവും പരിശോധന നടത്തുകയുണ്ടായി. കോഴിക്കോട് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമലാക്ഷൻ പാച്ചേരിയുടെ നേതൃത്വത്തിൽ നിഥിൽ ലക്ഷ്മണൻ (AXE), രാഖേഷ് കെ ആർ (AE), കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ മേധാവി രാജീ വർഗീസിന്റെ നേതൃത്വത്തിൽ ഷീബ കെ (AXE), ഓവർസീയർമാരായ രാജീവ്, പ്രണവ് എന്നിവർ ചേർന്നാണ് സ്‌ഥല പരിശോധന നടത്തിയത്. പെരിക്കല്ലൂർ വികസന സമിതി ചെയർമാൻ ഫാ. ജോർജ് കപ്പുകാലായിൽ, ജോ. സെക്രട്ടറി ഡാമിൻ ജോസഫ്, ബൈരൻകുപ്പ വികസന സമിതിയുടെ ഭാരവാഹികളായ അബ്ദുൽമജീദ്, ഷമീർഹമ്മദ് എന്നിവർ സ്‌ഥല പരിശോധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *