അനധികൃത ലഡു നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി. കമ്പളക്കാട് മുളപറമ്പത്ത്കുന്ന് ഇതര സംസ്ഥാന തൊഴിലാളികൾ വൃത്തിഹീനസാഹചര്യത്തിലാണ് ലഡു നിർമ്മിക്കുന്നത്. വാടകക്ക് വീട് എടുത്താണ് നിർമ്മാണം. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്.
പരിശോധനയിൽ വരദൂർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ. ജെ , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ , ജൂ : റ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ് , വിജിത വാർഡ് മെമ്പർ മെയ്തൂട്ടി പങ്കെടുത്തു. കമ്പളക്കാട് എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലം സന്ദർശിച്ചു
