കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. റെഡ് അലർട്ടിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മഴ മാറിയ സാഹചര്യത്തിൽ എടക്കൽ ഗുഹ, കുറുവ ദീപ് ഒഴികയുള്ള സ്ഥലങ്ങളിലെ നിരോധനം പിൻവലിച്ചു. എടക്കൽ ഗുഹയിലെയും കുറുവ ദീപിലെയും നിരോധനം പിൻവലിക്കുന്നതിന് ജില്ലാ ഭരണഗൂഡത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിലും അനാവശ്യമായി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിലും യോഗം ശക്തമായി പ്രതിക്ഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജോജിൻ.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ഉസ്മാൻ, നൗഷാദ് കരിമ്പനക്കൽ, സി.വി. വർഗ്ഗീസ്, മത്തായി ആതിര, കമ്പ അബ്ദുള്ള ഹാജി, വി.ഡി ജോസ്, സേവ്യർ കരണി, പി.വി മഹേഷ്, മുജീബ് എം., പി.കെ അബ്ദുറഹ്മാൻ, ടി.പി. ഓമനകുട്ടൻ, ഷിബി എൻ പി, താരിഖ് കടവൻ, അനിൽകുമാർ, അസ്ലം ബാവ, നിസാർദിൽവേ, റഫീഖ് ട്രന്റ്, ജോണി പെരിക്കല്ലൂർ, ജോയി പേര്യ, മുനീർ നെടുങ്ക രണ, ഹരീന്ദ്രൻ ചീരാൽ, പി.കെ ഫൈസൽ, ഷൈജൽ കുന്നത്ത്, സിജിത്ത് ചന്ദ്രകാന്തി, അമ്പിളി കെ. എസ്, അൻവർ കെ.സി സംസാരിച്ചു.
ടൂറിസം കേന്ദ്രങ്ങൾ അനാവശ്യമായി അടച്ചിടുന്നത് ഒഴിവാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.
