കരിമ്പാറക്കുന്നിലെ രാത്രികൾ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജോൺസൺ ജോസഫ് എഴുതിയ കരിമ്പാറ ക്കുന്നിലെ രാത്രികൾ എന്ന കൃതി പത്മപ്രഭ ഗ്രന്ഥാലയം എം.പി.വീരേന്ദ്രകുമാർ ഹാളിൽ വെച്ചു പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി പ്രകാശനം നിർവഹിച്ചു. പിണങ്ങോട് ഡബ്ലിയു. ഒ. ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ താജ് മൻസൂർ പുസ്തകം ഏറ്റുവാങ്ങി. ഡബ്ലിയു. ഒ.എച്ച് എസ്. എസ്. അധ്യാപിക പി. കെ.ഷാഹിന പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു . ,റെജി ജോർജ്, ഹമീദ് കൂരിയാടൻ, അഡ്വ. പി.ചാത്തുക്കുട്ടി, സി. കെ.നൗഷാദ്, കെ പ്രകാശൻ, ജോൺസൺ ജോസഫ് എന്നിവർ സംസാരിച്ചു. ‎

Leave a Reply

Your email address will not be published. Required fields are marked *