മേപ്പാടി മീനാക്ഷി എസ്റ്റേറ്റിൽ ആർ.സ്പിക്ക് കരുത്ത്; ആർ.ജെ.ഡി വിട്ട് 100 പേർ ആർ.എസ്.പിയിൽ

മേപ്പാടി: മീനാക്ഷി എസ്റ്റേറ്റിൽ നടന്ന സ്വീകരണ യോഗത്തിൽ ആർ ജെ ഡി യിൽ നിന്നും നൂറോളം സഖാക്കൾ ഔദ്വോഗികമായി ആർ . എസ് പി യിൽ ചേർന്നു ആർ എസി പി കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് വർഗ്ഗീയ ശക്തികൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ജനാധിപത്യവും മത നിരപേക്ഷതയും സംരക്ഷിക്കാൻ ആർ എസ് . പീ നിലകൊള്ളും . . എസ്റ്റേറ്റ് തൊഴിലാളികളുടെ വേതന പ്രശ്‌നം. ഭവന പ്രശ്‌നം , കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ പരിഹരിക്കുന്നതിനു വേണ്ടി ശക്തമായി ഇടപെടുമെന്ന് നേതാക്കൾ പറഞ്ഞു . ആർ . എസ്. പി യുടെ 85 വർഷത്തെ പോരാട്ട പാരമ്പര്യമാണ് ആകർഷിച്ചതെന്ന് പുതിയ അംഗങ്ങൾ പറഞ്ഞു. ചടങ്ങിൽ മനു മാനന്തവാടി മുഖ്യ പ്രഭാഷണം നടത്തി, ലീന ശേഖർ, അസീസ് കൊടക്കാട്, അഷ്‌റഫ് കാട്ടിക്കുളം, പ്രസാദ് കൽപ്പറ്റ , നിഹാൽ മേപ്പാടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മേപ്പാടിയിൽ സെക്രട്ടററിയായി തിരഞ്ഞെടുത്ത ജേക്കബ് പുത്തുമലയുടെ നേതൃത്വത്തിൽ 13 അംഗ കമ്മറ്റി നിലവിൽ വന്നു

Leave a Reply

Your email address will not be published. Required fields are marked *