പുൽപ്പള്ളി: കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി മാനന്തവാടി രൂപതയും മദ്യലഹരി വിമുക്‌ത സമിതി മാനന്തവാടി രൂപതയും കാത്തലിക്ക് ടീച്ചേഴ്‌സ് ഗില്‍ഡ് മാനന്തവാടി രൂപതയും സംയുക്‌തമായി സംഘടിക്കുന്ന ലഹരി വിരുദ്ധ മാസാചരണ പരിപാടി ബിയോണ്ട് ദ ബസ്സിന്റെ ലോഗോ പ്രകാശനവും ലഹരി വിമുക്‌തം എന്റെ കബനിഗിരി ക്യാമ്പയിനിങ്ങിന്റെ ഉദ്‌ഘാടനവും സംഘടിപ്പിച്ചു.സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഔദ്യോഗിക ലോഗോ പുല്‍പള്ളി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ഓഫ് പോലീസ് ബെന്നി തോമസ് പ്രകാശനം ചെയ്‌തു. കബനിഗിരിയെ ലഹരി വിമുക്‌തമാക്കാനുള്ള പദ്ധതിയായ ലഹരി വിമുക്‌തം എന്റെ കബനിഗിരി ക്യാമ്പയനിങ്ങിന്റെ ഉദ്‌ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ.ജോണി കല്ലുപുര നിര്‍വ്വഹിച്ചു. ലഹരി വിമുക്‌തം എന്റെ കബനിഗിരി ക്യാമ്പയനിങ്ങിന്റെ ഭാഗമായി ടൗണില്‍ പതിക്കുന്നതിനായി ലഹരി വിമുക്‌തം എന്റെ കബനിഗിരി എന്ന സ്‌റ്റിക്കര്‍ വിതരണം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ ഉദ്‌ഘാടനം ചെയ്‌തു. ലഹരി വിമുക്‌ത മാസാചരണത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. ലഹരി വിമുക്‌ത സ്‌റ്റിക്കര്‍ വീടുകളിലും വാഹനങ്ങളിലും പതിക്കുക, ടൂര്‍ണമെന്റ് സംഘടിപ്പിക്കുക, ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കുക, ലഹരി വിരുദ്ധ സര്‍വ്വേ, ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപികരണം തുടങ്ങിയ നിരവധി പരിപാടികളാണ് ലഹരി വിമുക്‌തം എന്റെ കബനിഗിരി ക്യാമ്പയിനിങ്ങിന്റെ ഭാഗമായി നടത്തുന്നത്. രക്ഷിതാക്കളുടേയും പരിസരവാസികളുടേയും വ്യാപാരികളുടേയും മാധ്യമങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ക്യാമ്പയനിങ്ങ് സംഘടിപ്പിക്കുന്നത്.
സെന്റ് മേരീസ് യുപി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് ജെയ്‌മോള്‍ തോമസ്, സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ഷാജി എ.ടി, എം.പി.ടി.എ പ്രസിഡന്റ് സോജി തോമസ്, അധ്യാപകരായ ഷിജി തോമസ്, ബിനു എം.ടി, ആന്റണി എം.എം, ജോമറ്റ് മാത്യു, ജോണ്‍സണ്‍ പി.ജെ, രക്ഷിതാക്കളായ സിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തിയത്.
