സ്വകാര്യ പാചക തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രാബല്യത്തിൽ വരുത്തുക.

കൽപ്പറ്റ: സ്വകാര്യ പാചക തൊഴിലാളി കൾക്കും കാറ്റഗറിംഗ് തൊഴിലാളി കൾക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിംഗ് കേറ്റ് റിംഗ് വർക്കേഴ്സ് യൂനിയൻ (എസ് ടിയു) ജില്ലാ കൺസർവേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നസീർ വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു. എസ് ടിയു പ്രസിഡന്റ് സി.മൊയ്തീൻകുട്ടി ഉൽഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സി.മുഹമ്മദ് ഹനീഫ മുഖ്യ പ്രഭാഷണം നടത്തി. സംഘടന കൾ അനിവാര്യ മായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തൊഴിലാളി കൾ സംഘടിച്ച് എസ് ടിയുവിൽ അണിനിരക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പാചക തൊഴിലാളി കൾ എല്ലാവരും ക്ഷേമനിധി യിൽ ചേരണമെന്നും തീരുമാനിച്ചു. സംഘടനാ കാര്യങ്ങൾ നാസർ സി.കെ അവതരിപ്പിച്ചു. പി.വി.കുഞ്ഞുമുഹമ്മദ്; സി.മുഹമ്മദ് ഇസ്മായിൽ; തൈതൊടി ഇബ്രാഹിം; അബു ഗൂഡലായ്; ഫൗസിയ കമ്പളക്കാട്; റഷീദ് ആറുവാൾ; മജീദ് പീച്ചംങ്കോട്; നസീർ കെ ടി.; ഹക്കീം പനമരം സഫിയ കെ; മറിയം പി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *