എസ്.ഇ.പി സ്കൂൾ തല ഉദ്ഘാടനം നടത്തി

പുളിയാർമല : ഗവ: യു.പി സ്‌കൂൾ പുളിയാർമലയിൽ പിന്നാക്ക വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയും പഠന വിടവ് നികത്തുന്നതിനുമായുള്ള എസ്.ഇ.പി പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നടത്തി. പി. ടി. എ പ്രസിഡൻ്റ് മുംതാസ്. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപ്പറ്റ മുൻസിപ്പാലിറ്റി രണ്ടാം വാർഡ് കൗൺസിലർ രഞ്ജിത്ത്.ആർ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ജിതേഷ് വാകയിൽ , കെ.വി. ദീപ, എം.പി.ടി എ പ്രസിഡൻ്റ് നിവ്യ പി.കെ, പി.ടി.എ വൈസ് പ്രസിഡൻ്റ് സുമിത സി എന്നിവർ സംസാരിച്ചു.

ഡയറ്റ് സീനിയർ ലക്ചറർ ഡോക്ടർ മനോജ് കുമാർ ടി പദ്ധതി വിശദീകരിച്ചു.

പ്രാധാന അധ്യാപിക ഷൈനി എ. കെ. സ്വാഗതവും എസ്. ഇ. പി കോർഡിനേറ്റർ ആഷിഖ് കെ.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *