കല്പറ്റ : ലെറ്റ്സ് സ്മൈലിന് കീഴിൽ ഫലാഹ് ഗ്രീൻ വാലി സ്കൂളിൽ സ്‌മൈൽ ക്ലബ്ബിന്റെ ലോഞ്ചിങ് കർമ്മം നിർവഹിച്ചു. പരിപാടിക്ക് എസ്.എസ്.എഫ് കേരളാ സെക്രട്ടറി ഹാരിസ് റഹ്മാൻ നേതൃത്വം നൽകി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷഹീർ സിദ്ധീഖി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സ്‌മൈൽ ക്ലബ്ബിന്റെ ചീഫ് ആയി മുഹമ്മദ് മുഹ്താറിനെയും ജനറൽ കൺവീനറായി അഹമ്മദ് ഹാദിയെയും തിരഞ്ഞെടുത്തു. മുഹമ്മദ് ഉവൈസ്, മുഹമ്മദ് അബൂബക്കർ, മുഹമ്മദ് മിസ്ബാഹ്, നിതാൽ മുഹമ്മദ്, മുഹമ്മദ് റൈഹാൻ എന്നിവരാണ് അസിസ്റ്റന്റ് കൺവീനർമാർ.
വിപുലമായി സംഘടിപ്പിച്ച ലോഞ്ചിങ് പരിപാടിയിൽ സദർ മുഅല്ലിം അലവി സഅദി, സ്റ്റേറ്റ് സെന്റിനറി ഗാർഡ് ട്രെയിനർ ഉമറുൽ ഫാറൂഖ്, കോ-ഓർഡിനേറ്റർ മുജീബ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
