മീനങ്ങാടി: സോനം വാങ്ചുക്കിന് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെയും സ്‌കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ മീനങ്ങാടി ഓപ്പൺ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ബത്തേരി ഉപജില്ലാ സെക്രട്ടറി ഇന്ദ്രൻ കെ.എൻ. നന്ദിയും പറഞ്ഞു.
കെ.എസ്ടി എ സംസ്ഥാന കമ്മറ്റിയംഗം വി.എ ദേവകി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
