മാനന്തവാടി: ഡല്‍ഹി ജന്ദര്‍മന്തറില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ പ്രതിഷേധ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പി യെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും വിദ്യാര്‍ത്ഥികളെയും അകാരണമായി ക്രൂരമായി മര്‍ദ്ധിക്കുകയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയ വ്യാപകമായി യൂത്ത് ലീഗ് ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി
മാനന്തവാടി ടൗണിൽ
പ്രതിഷേധ പ്രകടനം നടത്തി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് കോറോം,മണ്ഡലം പ്രസിഡന്റ്
ടി മൊയ്തു,സെക്രട്ടറി
അബ്ദുള്ള കേളോത്ത്,
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,
മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ,ഷറഫുദ്ധീന്‍ കടവത്ത്,അഡ്വ.റഷീദ് പടയന്‍,മുസ്തഫ തയ്യുളളതില്‍,ഹംസ ഇസ്‌മാലി,കബീര്‍ മാനന്തവാടി,നൗഷാദ് ഇഞ്ചായി,ഷനൂദ്.വി,ബഷീര്‍.ഇ,ഫൈസല്‍ പഞ്ചാരക്കൊല്ലി,റഹീം അത്തിലന്‍,
മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് രാജ,സെക്രട്ടറി പി.ഷുഹാദ്,ട്രഷർ സാബിത് മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി
