സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്; ആദ്യഘട്ടം തലസ്ഥാനത്ത്

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പിങ്ക് ബസ്.

ആദ്യ സർവീസ് തമ്പാനൂർ മുതൽ ടെക്നോപാർക്ക് വരെ ആയിരിക്കും. വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെ ആണ് സർവീസ് ഉണ്ടാകുക. കെഎസ്ആർടിസിയുടെ ഫാസ്റ്റ് ലിങ്ക് ബസാണിത്, യാത്ര സൗജന്യമല്ലെന്ന് അറിയിപ്പുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *