നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

മീനങ്ങാടി : മീനങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മീനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയായിരുന്നു അപകടം.

 

തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338) പിൻഭാഗത്തേക്ക് നിയന്ത്രണം വിട്ട സ്കൂട്ടർ (KL 72 C 5101) ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *