സ്വകാര്യ പ്രാക്ടിസ്; വയനാട് സര്‍ക്കാര്‍ മെഡി. കോളജിലെ ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്

കോഴിക്കോട്: സര്‍ക്കാര്‍ ജോലിയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടിസ് നടത്തിയ ഡോക്ടര്‍ക്കെതിരേ വിജിലന്‍സ് കേസ്. വയനാട് സര്‍ക്കാര്‍ മെഡി. കോളജിലെ കാര്‍ഡിയാക് തെറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വി. ശിവപ്രസാദിനെതിരേയാണ് കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് കേസെടുത്തത്.

സര്‍ക്കാര്‍ ജോലിയിലിരിക്കെ ഇദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രാക്ടീസ് നടത്തുകയായിരുന്നു. കഴിഞ്ഞ മാസം ഡിവൈ.എസ്.പി കെ.കെ ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ പ്രക്ടീസിനിടെയാണ് ഡോക്ടറെ പിടികൂടിയത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് കേസെടുക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. തുടരന്വേഷണത്തിനായി പ്രത്യേകസംഘത്തെ അടുത്ത ദിവസം ചുമതലപ്പെടുത്തും.

 

ഡോ. ശിവപ്രസാദ് വയനാട് മെഡി. കോളജില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് ഏഴ് ലക്ഷം രൂപ മാസ ശമ്പളമായി വാങ്ങിയിരുന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിജിലന്‍സ് യൂനിറ്റിലെ ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ്, എസ്.ഐമാരായ സന്തോഷ് കുമാര്‍, അബ്ദുല്‍സലാം, സിവില്‍ പൊലീസ് ഓഫിസര്‍ ശോജി, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *