Headlines

‘എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030’; ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ “എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030” പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്തു.

 

ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയുടെ ഭാഗമായി യൂണിഫോം വിതരണം നടത്തിയത്.

 

ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രാമത്തിന്റെ ശുചിത്വവും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഹരിത കർമ്മ സേനയുടെ സേവനം നിർണായകമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *