വൈത്തിരി: വൈഎംസിഎയും വിമുക്തി മിഷനും സംയുക്തമായി പൂക്കോട് ഏകലവ്യ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു.
വൈഎംസിഎ വൈത്തിരി പ്രോജക്ട് ചെയര്മാന് ബിജു തിണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സൂര്യപ്രതാപ് സിംഗ് അധ്യക്ഷത വഹിച്ചു. മൊഹിത് യാദവ്, ജോണി പാറ്റാനി, പീറ്റര്‍ കുര്യന് വിദ്യാര്‍ഥികളായ പി.ആര്. കാശിനാഥ്, സി.എ. അഭയ എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു. മാത്യു തോമസ് സ്വാഗതവും വൈഎംസിഎ പ്രോജക്ട് എക്സിക്യുട്ടീവ് സെക്രട്ടറി അജുന് ഈപ്പന് നന്ദിയും പറഞ്ഞു.
