എടപ്പെട്ടി സ്കൂളിൽ അന്താരാഷ്ട്രാ അറബിഭാഷാദിനം ആചരിച്ചു

    എടപ്പെട്ടി: ഐക്യരാഷ്ട്ര സഭ അംഗികരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി ഭാഷ. 1973 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭ അറബിഭാഷയെ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നു. ലോകത്ത് സജീവമായി നിലനില്ക്കുന്ന ഏക പ്രാചീന സെമിറ്റിക് ഭാഷയാണ് അറബി.

    ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കളറിംഗ് മൽസരം നടത്തി. മുസ്താക്കിൻ റഹ്മാൻ, ആൻ മരിയ, മുഹമ്മദ് അൻസ്വിഫ്, രുദ്ര, അദ്വിക് ഉഭാഷ്, അയുക്ത ശ്രീജിത്ത് എന്നിവർ മൽസരത്തിൽ വിജയികളായി.

    Leave a Reply

    Your email address will not be published. Required fields are marked *