മേഖല അധ്യാപക കലോത്സവം :കൽപ്പറ്റ സൺഡേസ്കൂൾ ജേതാക്കൾ

കൽപ്പറ്റ: യാക്കോബായ സൺഡേസ്കൂൾ മീനങ്ങാടി മേഖലാ അധ്യാപക മത്സരത്തിൽ കൽപ്പറ്റ സെൻ്റ് ജോർജ്ജ് സൺഡേ സ്ക്കൂൾ ഓവറോൾ നേടി. രണ്ടാം സ്ഥാനം മീനങ്ങാടി സെന്റ് മേരീസ് സൺ‌ഡേ സ്കൂളും, മൂന്നാം സ്ഥാനം മഞ്ഞപ്പാറ സെന്റ് ആന്റണീസ് സൺ‌ഡേ സ്കൂളും കരസ്ഥമാക്കി.

മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ്‌ റവ. ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി.

സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് കവുങ്ങുംപിള്ളിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സജീഷ് ടി. വി, ഭദ്രാസന അധ്യാപക പ്രതിനിധി ടി.ജെ ബാബു,ഫാ. ബാബു നീറ്റുംകര, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ.ബൈജു മനയത്ത്, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ബേസിൽ വി. ജോസ് ,സെക്രട്ടറി മനു എബ്രഹാം, അസി. ഇൻസ്പെക്ടർ കെ.എ റെജി, കൽപ്പറ്റ പള്ളി ട്രസ്റ്റി ജോയി, ഹെഡ്മിസ്ട്രസ് ലീല ജോയി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *