മൻമോഹൻ സിങിന്റെ സംസ്‌കാരം നാളെ; ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും

ദൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഡോ. മൻമോഹൻ സിങിന്റെ സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിലാണ് മൻമോഹൻ സിങിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളർച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീർഘദർശിയാണ് വിടവാങ്ങിയത്.
1932 സെപ്റ്റംബർ 26ന് പഞ്ചാബിലാണ് ഡോ മൻമോഹൻ സിംഗ് ജനിച്ചത്. പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേംബ്രിഡ്ജ്, ഓക്‌സ്‌ഫെഡ് സർവകലാശാലകളിൽ തുടർപഠനം. 1971-ൽ വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായാണ് മൻമോഹൻ സിങ് ഇന്ത്യാ സർക്കാരിന്റെ ഭാഗമാകുന്നത്. 1972-ൽ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1982 മുതൽ 85 വരെ റിസർവ് ബാങ്ക് ഗവർണർ. പിന്നീട് രണ്ട് വർഷം ആസൂത്ര കമ്മീഷൻ മേധാവിയായും പ്രവർത്തിച്ചു. 1987-ൽ പദ്മവിഭൂഷൺ നൽകി ഡോ. മൻമോഹൻ സിങ്ങിനെ രാജ്യം ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *