മാനന്തവാടി : ദസ്തേവ്സ്കിയും, ക്രിസ്തുവും നിറഞ്ഞു നിൽക്കുന്നതായിരുന്നു “ഒരു മലയാളി വായനക്കാരന്റെ ആത്മകഥ” എന്ന കല്പറ്റ നാരായണന്റെ പ്രഭാഷണം. വയനാട് സാഹിത്യോത്സവത്തിൽ മൂന്നാം ദിനത്തെ പൂർണമാക്കാൻ വയനാടിന്റെ പ്രിയ എഴുത്തുകാരന് കഴിഞ്ഞു.
മനുഷ്യർ അദ്ഭുതങ്ങൾ കാത്തിരിക്കുന്നവരാണെന്നും എന്നും, എഴുത്തുകാർ നിഗൂഢതകൾ ഇല്ലാത്ത ലോകത്ത് നിന്ന് ആശ്ചര്യമുള്ളത് സൃഷ്ടിക്കുന്നവരാണെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു.
ഭാഷ മനുഷ്യന് കിട്ടിയ ഏറ്റവും വിലപ്പെട്ട വരമാണ്. എല്ലാവരും കഥപറയുന്നവരാണെന്നും, ഒരു സംഭവത്തെ ഓരോരുത്തരും വിശദീകരിക്കുന്നത് ഓരോ രീതികളിലാവും, അതിൽ ഭാവനയുടെ വ്യത്യസമുണ്ടാകുന്നു.ഈ ഭാവന കലർത്തിയതാണ് കഥകൾ, ജീവിതം ആവിഷ്കരിക്കുന്നതും കഥയിലൂടെയാണ്.ഒരു വായനക്കാരൻ “എത്രായിരം ജീവിതമാണ് ജീവിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
താൻ വായനയിലേക്ക് വീണുപോയാതാണ്. ചെറുപ്പത്തിൽ നിലത്ത് വീണ് കാലൊടിഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങാനും കളിക്കാനും കഴിയാത്തതിനാൽ തുടങ്ങിയ ശീലമാണ് വായന. തനിക്കാനും വ്യാഖ്യാനും എന്തായാലും മതിയാകും. അത് സ്പോർട്സ് ലേഖനമോ നാടോടിക്കഥയോ എന്ന വ്യത്യാസമൊന്നുമില്ല.
“എം ടിയുടെ ഏറ്റവും വലിയ സങ്കടമെന്നത് തന്നിലെ വായനക്കാരനിലെ ശൗര്യം കുറയുന്നതാണ്.” എന്ന് എംടി യുടെ വായനയെ കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എം ടിയുടെ വായനയാണ് അദ്ദേഹത്തെ മികച്ച പത്രാധിപരും, എഴുത്തുകാരനും , എഡിറ്ററുമൊക്കെ ആക്കിതീർത്തത്.എം ടി എന്ന എഴുത്തുകാരന് കിട്ടിയ സ്നേഹവും കീർത്തിയും അദ്ദേഹത്തിന് അർഹതപ്പെട്ടതാണ് .
“ഇന്നത്തെ കേരളത്തിൽ തൊണ്ണൂറു ശതമാനം അധ്യാപകർക്കും അധ്യാപനത്തിന് അർഹതയില്ല”- എന്നതായിരുന്നു. കുട്ടികൾ ഇന്നും മിടുക്കരാണ്, അവരിൽ സർഗാത്മകത നിറയ്ക്കേണ്ടത് മുതിർന്നവരല്ലേ, പ്രത്യേകിച്ച് വിദ്യാലയങ്ങളാമെന്നും അദ്ദേഹം പറഞ്ഞു.
