സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 40/2022 കേസിലെ പ്രതികളായ A1 അബ്ദുൾ നിസാർ (വയസ്സ് 41/24 ) Slo ഖാദർ, പാക്കത്ത് വീട് പരുതൂർ ദേശം, പരുതൂർ വില്ലേജ്,പട്ടാമ്പി താലൂക്ക്, പാലക്കാട് ജില്ല A2. ശിഹാബുദ്ദീൻ (വയസ്സ് 49/ 24) Slo ഖാദർ, ചെമ്പൻ വീട്, മാരക്കര ദേശം,ദേവർഷോല വില്ലേജ്, ഗൂഡല്ലൂർ താലൂക്ക് , നീലഗിരി ജില്ല തമിഴ്നാട് എന്നിവർ 155 കിലോഗ്രാം കഞ്ചാവ് TN 37 BP 3655 നമ്പർ മഹീന്ദ്ര പിക്കപ്പ് വണ്ടിയിൽ വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് 15 വർഷം വീതം കഠിന തടവിനും 1 ലക്ഷം രൂപാ വീതം പിഴയും,പിഴയടച്ചില്ലെങ്കിൽ 1 വർഷം കൂടി കഠിന തടവിനും NDPS Act സെക്ഷൻ 29 പ്രകാരം 10 വർഷം വീതം കഠിന തടവിനും 1 ലക്ഷം രൂപാ വീതം പിഴയും പിഴയടച്ചില്ലെങ്കിൽ 1 ലക്ഷം രൂപാ വീതം കഠിന തടവിനും ശിക്ഷിച്ചു. 2022 ജൂൺ മാസം 12-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ടി അനികുമാറും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എക്സൈസ് ക്രൈം ബ്രാഞ്ച് (ഉത്തര മേഖല) കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ആർ.എൻ ബൈജുവാണ് കൽപ്പറ്റ അഡ്ഹോക്ക് II കോടതി ജഡ്ജ് ശ്രീ .അനസ്. വി യാണ് ശിക്ഷ വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജീഷ് ഇ.വി, ശ്രദ്ധാധരൻ എം.ജി എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി
കഞ്ചാവ് കേസിലെ പ്രതികൾക്ക് 25 വർഷം കഠിനതടവിനും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ
