സി. ടി. സ്കാൻ യൂണിറ്റ് പ്രവർത്തന രഹിതം; യൂത്ത് കോൺഗ്രസ്‌ പ്രധിഷേധിച്ചു

മാനന്തവാടി :വയനാട് മെഡിക്കൽ കോളേജിൽ 2011 ൽ എം. ഐ. ഷാനവാസ്‌ എംപി കൊണ്ടുവന്ന സി. ടി. സ്കാൻ യൂണിറ്റ് പ്രവർത്തന രഹിതമായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തന ക്ഷമമാക്കാൻ തയ്യാറാകാത്തതിൽ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.പ്രതിഷേധവുമായി സിടി സ്കാൻ ഓഫീസിന് മുൻപിൽ എത്തിയ പ്രവർത്തകരുമായി സൂപ്രണ്ട് ഡോ.രാജേഷ് ഫോണിൽ ബന്ധപ്പെടുകയും ടെക്ക്നിക്കൽ പ്രോബ്ലം കാരണമാണെന്നും അഞ്ചാം തിയ്യതിക്കുളളിൽ പുനസ്ഥാപിക്കാമെന്ന ഉറപ്പുമ്മേൽ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.എം ഐ ഷാനവാസ് എം പി യായിരിക്കെ 2011 ൽ അനുവദിച്ച സിടി സ്കാനല്ലാതെ മറ്റൊരു സിടി സ്കാൻ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ചിട്ട് പോലും അനുവദിക്കാൻ നാളിതുവരെയായിട്ടും കഴിഞ്ഞിട്ടില്ലെന്നും മെഡിക്കൽ കോളേജിലെ രോഗികൾക്ക് പുറമെ നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ സെൻററിൽ നിന്നും തുടർ ചികിത്സക്ക് വരുന്ന രോഗികൾക്കും സിടി സ്കാനില്ലാത്തത് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.കുട്ടികളുടെ ഐസിയുവും നിലച്ചിട്ട് മാസങ്ങളായെന്നും ഹോസ്പിറ്റൽ ലാബിൽ വലിയ ടെസ്റ്റുകൾ നിലക്കുന്നതും പതിവാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ സമരത്തിന് അസീസ് വാളാട്,ഷംസീർ അരണപ്പാറ,ജിജോ വരയാൽ,ആശിഖ് മൻസൂർ,നിസാം ചില്ലു തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *