ജോളി എഫ് സി തലപ്പുഴ ജേതാക്കൾ

കൽപ്പറ്റ: നവംബർ 26,27 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച അഖില വയനാട് ഫുട്ബോൾ മത്സരത്തിൽ ജോളി എഫ്സി തലപ്പുഴ ജേതാക്കളായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ് സി പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള പ്രൈസ് മണിയും ട്രോഫിയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി സമ്മാനിച്ചു. സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, സാദിഖ് തങ്ങൾ, ജെറീഷ് യു എ, റഫീഖ് യു, മുഹമ്മദ് ഫെബിൻ,തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *