രണ്ട് പേരെ കുത്തി പരിക്കേല്‍പ്പിച്ച പരിഭ്രാന്തി പരത്തിയ എരുമയെ അഗ്നിരക്ഷാസേന പിടിച്ചുകെട്ടി

മാനന്തവാടി: വള്ളിയൂര്‍ക്കാവ് കമ്മന ഭാഗത്ത് പരിഭ്രാന്തി പരത്തുകയും 2 പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇടഞ്ഞ എരുമയെ മാനന്തവാടി അഗ്നിരക്ഷാസേന പിടിച്ചു കെട്ടി. ഇന്ന് ഉച്ചയോടു കൂടി വള്ളിയൂര്‍ക്കാവ് ചെറിയ പാലത്തിനു മുകളിലൂടെ കമ്മന ഭാഗത്തേക്ക് ഓടിയ എരുമ വഴിയില്‍ നിന്ന ഇതര സംസ്ഥാന തൊഴിലാളി മനോജ് കുമാര്‍, കുഞ്ഞുമോന്‍ മറ്റത്തില്‍ എന്നിവരെ കുത്തിയ ശേഷം കമ്മന ഭാഗത്തേക്ക് ഓടുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നി രക്ഷാസേന പ്രദേശങ്ങളിലെ വീടുകളില്‍ വിവരമറിയിക്കുകയും എരുമയെ ഓടിച്ച് പെരുങ്കുഴിയില്‍ ജോസ് എന്നയാളുടെ തോട്ടത്തില്‍ എത്തിച്ച് കയറും വലയും ഉപയോഗിച്ച് അതി സാഹസികമായാണ് തളച്ചത്. എരുമയുടെ ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഒ.ജി പ്രഭാകരന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ സി.യു. പ്രവീണ്‍ കുമാര്‍, കെ.ആര്‍. രഞ്ജിത്, വി.ഡി. അമൃതേഷ്, ബിനീഷ് ബേബി, കെ.എസ്. സന്ദീപ്, റ്റി.എസ്. അനിഷ്, ഹോം ഗാര്‍ഡുമാരായ ഷൈജറ്റ് മാത്യു, ബാബു മോന്‍, കെ.എം. മുരളീധരന്‍ എന്നിവരാണ് എരുമയെ തളച്ചത്

Leave a Reply

Your email address will not be published. Required fields are marked *