സുൽത്താൻ ബത്തേരി : അമ്പലവയൽ പഞ്ചായത്തിലെ നെല്ലാറച്ചാലിന് സമീപം പുതിയപാടി പണിയ നഗറിലെ പരേതനായ ചന്ദ്രൻ, അമ്മിണി ദമ്പതികളുടെ മകനായ ഗോകുൽ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാന്നെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ അഭിപ്രായപ്പെട്ടു മുട്ടിൽ പഞ്ചായത്തിലെ ചീപ്രം നഗറിലെ ടിയാൻ്റെ പരിചയക്കാരിയായ പെൺ കുട്ടിയേയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാണാതായതിനെ തുടർന്ന് ബന്ധു വീടുകളിലും മറ്റും പ്രാദേശിക അന്വേഷണം നടത്തിയ ശേഷം ഗോകുലിന്റെ ബന്ധുക്കൾ എസ്.ടി പ്രൊമോട്ടറുടെ സഹായത്തോടെ 30/03/2025 ന് അമ്പലവയൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു .തുടർന്ന് 31/03/2025 ന് (തിങ്കളാഴ്ച്ച) വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഇവരെ കണ്ടെത്തിയിരുന്നു.കാണാതായ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും കണ്ടെത്തിയിട്ടും ബന്ധുക്കളെ അറിയിക്കുന്നതിലും കസ്റ്റഡിയിലുള്ള ഗോകുലിന് സുരക്ഷയൊരുക്കുന്നതിലും പോലീസിന് വീഴ്ചപറ്റിയിട്ടുണ്ട്. എന്തൊക്കെയാണ് സ്റ്റേഷനിൽ നടന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം .അതിനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കേസ് രജിസ്റ്റർ ചെയ്യാതെ സ്റ്റേഷനിൽ ഇരുത്തിയതു മുതൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഗോകുലിനെ ശ്രദ്ധിക്കുന്നതിൽ പോലീസിന് ജാഗ്രതക്കുറവുണ്ടായതാണ് കടുംകൈ ചെയ്യാൻ സാഹചര്യമൊരുക്കിയത് . പതിനെട്ട് വയസിൽ താഴെയുള്ള ഗോകിലിനെ പോക്സോ നിയമത്തിൻ്റെ പേര് പറഞ്ഞ് സമ്മർദ്ധത്തിലാക്കിയിട്ടുണ്ട് .ബന്ധുക്കളെത്തും വരെ കൃത്യമായി ശ്രദ്ധിച്ചിരുന്നെങ്കിൽ അനിഷ്ടസംഭവം ഉണ്ടാവില്ലായിരുന്നു .പോലീസിന് വീഴ്ചപറ്റിയെന്നും ദുരൂഹതയുണ്ടെന്നും സമാഗ്രാന്വേഷണം വേണമെന്ന ആവിശ്യം ശക്തമാകുകയാണ് ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി യഥാർത്ഥ വിവരം പുറത്ത് കൊണ്ടുവരണമെന്നും പട്ടിക വർഗ്ഗ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടുഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്
