സുല്‍ത്താന്‍ ബത്തേരി : സഹകരണ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പാരാമര്‍ശിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി പി എം ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയിൽ പ്രകടനം നടത്തി. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് എന്‍ എംവിജയനും മകനും ആത്മഹത്യ ചെയ്യാനിടയാക്കിയത് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വിജയനെ കോണ്‍ഗ്രസ് നേതൃത്വം ബലിയാടാക്കുകയായിരുന്നുവെന്നാണ് വിജയന്റെ കുടുംബം ആരോപിച്ചത്. ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് എം എല്‍ എ്ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന പരാതി നിലനില്‍ക്കെയാണ് ഇവര്‍ക്കെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പട്ട് കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഈ സാഹചര്യത്തില്‍ എം എല്‍ എക്ക് തല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സി പി എം മണ്ഡലം കമ്മറ്റി വ്യക്തമാക്കി. പ്രതിഷേധ പ്രകടനത്തിന് സി പി എം ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മറ്റി അംഗം സി കെ ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി ബേബി, ഏരിയ സെക്രട്ടറിമാരായ പി ആര്‍ ജയപ്രകാശ്, എന്‍ പി കുഞ്ഞുമോള്‍, എം എസ് സുരേഷ് ബാബു നേതൃത്വം നല്‍കി.
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ രാജി ആവശ്യപ്പെട്ട് സി പി എം പ്രകടനം നടത്തി
