മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട പെരിക്കല്ലൂർ – പഞ്ഞിമുക്ക് – മരക്കടവ് റോഡിൽ ടാറിങ് പൊളിഞ്ഞത് സോൾവെൻറ് ഒഴിച്ച് പൊടിയിട്ട് നന്നാക്കി. വാർഡ് മെമ്പർ പറഞ്ഞത് റോഡ് പൊളിഞ്ഞിട്ടില്ല എന്നായിരുന്നു. വാർഡ് മെമ്പർ റോഡിൻ്റെ പേര് മനപ്പൂർവ്വം പെരിക്കല്ലൂർ – മൂന്നുപാലം എന്നാക്കി പറഞ്ഞാണ് പത്രത്തിൽ വാർത്ത വന്നത്. ഇത് ഉദ്യോഗസ്ഥരെ മനപ്പൂർവ്വം കബളിപ്പിക്കുവാൻ തന്നെയായിരുന്നു. അഞ്ചുവർഷം മുമ്പ് ടാറിങ് ചെയ്ത റോഡിൻറെ നാലോ അഞ്ചോ ഭാഗങ്ങളിൽ മാത്രമായിരുന്നു കേടുപാടുകൾ ഉണ്ടായിരുന്നത്. ഈ റോഡ് പാച്ച് വർക്ക് ചെയ്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് ടാറിങ് പ്രവർത്തികൾ നടത്തുവാൻ സാധിക്കുമായിരുന്നു. എന്നാൽ പൊളിയാത്ത റോഡിന് മുകളിൽ വളരെ കനം കുറഞ്ഞ ചിപ്പിസിന്റെ കനത്തിൽ മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. ടാറിങ് മിക്സിങ് മെഷീനിൽ ഒരു കൂട്ടിന് രണ്ടു കൊട്ട മിറ്റൽ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ചിപ്സും പൊടിയും ഇട്ട് മാത്രമാണ് ടാറിങ് പണി ഇവിടെ നടത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ഇവ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. കനം കുറച്ച് ടാറിങ് ചെയ്തതുകൊണ്ട് മെറ്റീരിയൽസും മറ്റും ഉപയോഗിച്ചത് ഈ റോഡിൽ വളരെ കുറവാണ്. ഇതുമൂലം വൻ ലാഭം കൊയ്യാം എന്ന കാഴ്ചപ്പാടിലാണ് ഇവർ. ചില മെമ്പർമാർ കോൺടാക്ടർമാരുമായി ചില ധാരണ പുറത്താണ് ഇങ്ങനെ കനം കുറഞ്ഞ ടാറിങ് നടത്തി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
