ബത്തേരി:- ബത്തേരി ടൗണിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വാഹനപാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ക്കുമായി ജൂണ്‍ ഒന്നുമുതല്‍ ടൗണില്‍ ഗതാഗതപരിഷ്കാരം നടപ്പാക്കും. പരിഷ്കാരങ്ങളുടെ ട്രയല്‍ റണ്‍ ഈ മാസം 21 മുതല്‍ 31 വരെ നടത്താനും ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചു. നഗരസഭാധ്യക്ഷന്‍ ടി.കെ.രമേശിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിലാണ് 58 പുതിയ തീരുമാനങ്ങളോടെ പരിഷ്കാരം നടപ്പാക്കുന്നത്. ട്രാഫിക് എസ്ഐ, ജോയിന്റ് ആര്‍ടിഒ, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ഉദ്യോഗ സ്ഥര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, വ്യാപാരിപ്രതിനിധികള്‍, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെ ടുത്തു. യോഗ തീരുമാനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. ചുങ്കത്തെ സ്റ്റാര്‍ കിച്ചണിന്റെ മുന്നിലെ ബസ്സ്റ്റാപ്പ് മുന്നോട്ടുനീക്കി ട്രാക്ടര്‍ സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് മാറ്റും. ഓട്ടോറിക്ഷകള്‍ക്ക് സ്റ്റിക്കര്‍ നല്‍കുന്നതിന് കോഡിനേഷന്‍ കമ്മിറ്റി വിളിക്കും. ടിപ്പര്‍ വാഹനങ്ങളുടെ നിയന്ത്രണം ഒരു മണിക്കൂറാക്കും. വാഹനപാര്‍ക്കിങ് കൃത്യമായി നടപ്പാക്കും. പോലീസ് സ്റ്റേഷന് റോഡ് തുടക്കഭാഗത്ത് നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കും. പാര്‍ക്കിങ് സ്ഥലങ്ങളില്‍ ലൈനുകള്‍ വരച്ചിടും. ബീനാച്ചിമുതല് ടെക്നിക്കല്‍ സ്കൂള്‍ വരെയും കോട്ടക്കുന്നുമുതല് ഗാരേജുവരെയും ചുങ്കംമുതല്‍ ബ്ലോക്ക് ഓഫീസു വരെയും തെരുവോരക്കച്ചവടം നിരോധിക്കും. ലുലുമുതല് ബീനാച്ചിവരെ ട്രാഫിക് സംവിധാനമേര്‍പ്പെടുത്തും. പോലീസ് എയ്ഡ് പോസ്റ്റ് പഴയ ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിക്കും. ഗാന്ധി ജങ്ഷന് വണ്‍വേ തിരിയുന്നതിന്റെ ഇടതുവശം ഇരുചക്ര പാര്‍ക്കിങ്. കോടതിക്കുമുന്പിലും താലൂക്കാശുപത്രി, ഡബ്ല്യുഎംഒ റോഡ് എന്നിവയുടെയും ഇരുവശങ്ങളിലും നോ പാര്‍ക്കിങ്. ഇഖ്റ ആശുപത്രിക്കുമുന്നിലെ ഓട്ടോ സ്റ്റാന്‍ഡ് കുറച്ചുപിന്നിലേക്കാക്കും. മാഞ്ഞുതുടങ്ങിയ സൂചനാബോര്ഡു കള്‍ പുനഃസ്ഥാപിക്കും. ചുള്ളിയോട് റോഡിലെ ബസ് ബേ ഗാന്ധി ജങ്ഷ നുസമീപത്തേക്ക് മാറ്റും. ഇവിടെയുള്ള ഗുഡ്സ് ഓട്ടോറിക്ഷകള്‍ തെക്കു വശത്തേക്ക് മാറ്റിസ്ഥാപിക്കും. കാര്ഷി കവികസന ബാങ്കിനപ്പുറം സ്വകാര്യബ സുകള് നിര്‍ത്തിയിടുന്നതിന് സൂചനാബോര്‍ഡ് സ്ഥാപിക്കും. അസംപ്ഷന്‍ ആശുപത്രിക്കുമുന്നിലെ ആംബുലന്‍സ് പാര്‍ക്കിങ് വില്ലേജ് ഓഫീസിനടുത്ത് വെള്ളിമൂങ്ങ പാര്‍ക്കിലേക്കും വെള്ളിമുങ്ങ വാഹനങ്ങള്‍ അസംപ്ഷന്‍ ജങ്ഷന് സീബ്രാലൈന്‍ കഴിഞ്ഞ് പിന്നിലേക്കും പാര്‍ക്ക് ചെയ്യാം. ജെറ്റ് പാര്‍ക്ക്, എസ്ബിഐ തുടങ്ങിയ ഭാഗത്തേക്കുള്ള ബൈറോഡുകളില്‍ നോ പാര്‍ക്കിങ്. പഴയ ബസ്സ്റ്റാന് ഡില് ബസുകള്‍ നിര്‍ത്തിയിടാന്‍ ട്രാക്ക് വരയ്ക്കും. ഫോര്‍ വീല്‍ പാര്‍ക്കുകളിലും സ്ഥലം മാര്‍ക്കുചെയ്യും. ട്രാഫിക് ജങ്ഷന്‍മുതല്‍ ഗാന്ധി ജങ്ഷന് പടിഞ്ഞാറുവശത്ത് ഫോര്‍വീലറുകള്‍ ഒറ്റവരിയായി പാര്‍ക്കുചെയ്യാം. പഴയ സ്റ്റാന്‍ഡിനുമുന്നിലെ സീബ്രാലൈന്‍ രണ്ടു വഴികളുടെയും നടുവിലേക്കുമാറ്റും. ടൗണില്‍ വാഹനം നിര്‍ത്തിയിടുന്നതിനുള്ള പരിധി ഒരുമണിക്കൂറാക്കും. നഗരസഭാ ഓഫീസിനുമുന്നിലെ രണ്ട് സീബ്രാവരകള്‍ ഒന്നാക്കും. നഗരസഭാ ഓഫീസിനുമുന്നില്‍ ബസ് ബേ മുതല്‍ റോഡിന്റെ പടിഞ്ഞാറുഭാഗം, റോഡിന്റെ വടക്കുഭാഗം എന്നിവിടങ്ങളില്‍ നാല്, രണ്ട് ചക്രവാഹന പാര്‍ക്കിങ്. അസംപ്ഷന്‍ ആശുപത്രിക്കുസമീപത്തെ വാഹനപാര്‍ക്കിങ് ഒഴിവാക്കും. ഗാന്ധി ജങ്ഷനില്‍ ചുള്ളിയോട് റോഡില്‍ ഇരുവശത്തും ബസ്ബേ. ചുങ്കം ബസ് ബേയിലും മുന്‍സിപ്പാലിറ്റി ബസ്ബേയിലും ഡെലിനേറ്ററുകള്‍ സ്ഥാപിക്കും. ചുങ്കം ഓട്ടോസ്റ്റാന്‍ഡ് കഴിഞ്ഞ് റോഡിന് വടക്കുഭാഗം മത്തായീസ് ബേക്കറിവരെ നോ പാര്‍ക്കിങ്. ബീനാച്ചി സ്കൂളിനുസമീപം സോണ്‍ സിഗ്നല്‍. മത്തായീസ് ബേക്കറിമുതല് ഫ്ലോറ ടൂറിസ്റ്റ് ഹോംവരെ ഫോര്‍ വീലര്‍ പാര്‍ക്കിങ്. കക്കോടന്‍ പമ്പിന് എതിര്‍വശം പാര്‍ക്കിങ്. എംഇഎസ് ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുന്നിടത്ത് നോ പാര്‍ക്കിങ്. അസംപ്ഷന്‍ ജങ്ഷന്‍മുതല്‍ വിനായക ജങ്ഷന്‍വരെ ഫോര്‍ വീലര്‍ പാര്‍ക്കിങ്. ലുലു ജങ്ഷന് മുതല്‍ കണ്ണങ്കണ്ടിവരെ റോഡിന് ഇടതുവശം നോപാര്‍ക്കിങ്. ഐഡിയല്‍ സ്കൂളിന് ഇരുവശത്തും റംമ്പിള്ഡ് സ്ട്രിപ്സ് സ്ഥാപിക്കും. അനുവദനീയമായ സമയത്തില്‍ക്കൂടുതല്‍ വാഹനം പാര്‍ക്കുചെയ്താല്‍ നിയമനടപടിയെടുക്കും. കോട്ടക്കുന്ന് ബസ് സ്റ്റോപ്പ് മുന്നോട്ട് നീക്കിസ്ഥാപിക്കും. രാത്രി എട്ടിനുശേഷം കേയ്ക്ക് ഷോപ്പിന് മുന്‍വശം പാര്‍ക്കുചെയ്യുന്ന ഓട്ടോറിക്ഷകള്‍ ചുള്ളിയോട് റോഡിന് പുറകിലേക്ക് നീക്കി പാര്‍ക്കുചെയ്യണം. ജൂണ്‍ ഒന്നുമുതല്‍ നിയമം കര്‍ശനമായി നടപ്പാക്കാനാണ് ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനം.
ബത്തേരി ടൗണില്‍ ജൂണ്‍ ഒന്നു മുതല്‍ ഗതാഗത പരിഷ്കാരം
