ഇത്തരം പ്ലാന്റുകൾ നിർമ്മിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് അതിനാവശ്യമായ പിന്തുണ നൽകാൻ ഹോട്ടൽ അസോസിയേഷൻ സജ്ജമാണ്. ഈ കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ അറിയിച്ചു. ചെറുകിട ഹോട്ടലുകൾക്ക് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലമോ സാമ്പത്തികമോ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ട് എന്ന് സർക്കാർ പറഞ്ഞതാണ് അതിന്റെ പേരിൽ പീഡിപ്പിക്കപ്പെടില്ല എന്ന ഉറപ്പും ചില ഉദ്യോഗസ്ഥർ ലംഘിക്കുകയാണ്.
കൽപ്പറ്റയിൽ നടന്ന സമ്മേളനത്തിൽ ബിജു മന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സി ബിജുലാൽ, വൈസ് പ്രസിഡണ്ട് എൻ സുഗുണൻ. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ. ജില്ലാ വരണാധികാരി എം മുഹമ്മദ് ഗസാരി, പി അബ്ദുൽ ഗഫൂർസാഗർ, പി ആർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലയുടെ പുതിയ ഭാരവാഹികളായി പി മുഹമ്മദ് ഹാജി തൗഫീഖ് രക്ഷാധികാരിയായും ടി അസ്‌ലം ബാവ പ്രസിഡണ്ട് ബിജു മന്ന വർക്കിംഗ് പ്രസിഡണ്ട് യു സുബൈർ സെക്രട്ടറി,പി അബ്ദുൽ റഹ്മാൻ പ്രാണിയത്ത് ട്രഷറർ, ഉപ ഭാരവാഹികളായി എം മുജീബ് ചുണ്ട, റഷീദ് ബാംബൂ, കെ നിസാർ പടിഞ്ഞാറത്തറ, പി ശിഹാബ് മേപ്പാടി, പി പ്രേമൻ മലബാർ, കെ എം ഉമ്മർ പാരഡൈസ്,റെജി താസ തുടങ്ങി പതിനെട്ട് അങ്ങ കമ്മറ്റിയെ തിരഞ്ഞെടുത്തു.
