ശില്പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് സീനിയർ ലക്ചറർ സജി.എം.ഒ പദ്ധതി വിശദീകരണം നടത്തി.

ജനപ്രതിനിധികളായ ശിഹാബ് അയാത്ത്, പടകൂട്ടിൽ ജോർജ്, ജെൻസി ബിനോയി, കിർത്താഡ്‌സ് ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.പ്രദീപ് കുമാർ, ഹയർ സെക്കന്ററി റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ പി.സന്തോഷ് കുമാർ, ട്രൈബൽ സോഷ്യോളജി വകുപ്പ് തലവൻ പി. ഹരീന്ദ്രൻ, അസാപ് ഡയറക്ടർ കെ.ഷഹ്‌ന, എൻ.വി. ജോർജ്, പി.പ്രദീപൻ, പി.എം. ജോസ്, മണികണ്ഠൻ പണിയൻ, പ്രദീഷ് കമ്മന, ഇ.ജി.ജോസഫ്, സി.ആർ രമ്യ, ജോസഫ് ജെ. കല്ലോലിൽ, വി.സി. മനോജ്  ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.