നൂറെ മദീന 2K25; നബിദിന റാലി നടത്തി

ചുങ്കം : ചുങ്കം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറെ മദീന 2K25 -നബിദിന റാലി നടത്തി.
ചുങ്കം ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച റാലി 44-തലപ്പുഴ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചുങ്കത്ത് സമാപിച്ചു.44 മഹല്ല് കമ്മിറ്റിയും തലപ്പുഴ നിവാസികളും മധുരം നൽകി റാലിയെ വരവേറ്റു.

പിഞ്ചു കുട്ടികളുടെ ഫ്ലവർ ഷോ, ദഫ് എന്നിവ റാലിക്ക് മിഴിവേറ്റി.നൂറു കണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു.റാലിക്കു ശേഷം ദഫ് പ്രദർശനവും അരങ്ങേറി.

മഹല്ല് ഖത്തീബ് അബൂത്വാഹിർ ബാഖവി,മുഹദിൻ അബ്ദുറഹ്മാൻമൗലവി, ഹുസൈൻ മൗലവി, ഷൗക്കത്ത് യമാനി, സക്കീർ സഖാഫി, ഷഫീഖ് മൗലവി,കെ വി സ്‌ ഇമ്പിച്ചികോയ തങ്ങൾ, മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാൻ, സെക്രട്ടറി മുജീബ് റഹ്മാൻ,ട്രഷറർ ഖാദർ ഹാജി,മഹല്ല് വൈസ് പ്രസിഡന്റ് വി കെ മുഹമ്മദലി, വി പി ഹംസ, ജോയിന്റ് സെക്രട്ടറി ഷാജഹാൻ, കമ്മിറ്റിയംഗങ്ങളായ ഷമീർ NP, ഫൈസൽ, നൗഷാദ് സ്വാഗത സംഘം ചെയർമാൻ MS സലീം കൺവീനർ സലാം എടപ്പാറ,ഷാനവാസ്‌,കബീർ പുതിയടം രക്ഷാധികാരികളായ സഹീർ അബ്ബാസ്, സി സി നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *